Site under construction

Thursday, April 7, 2016

അഭ്യര്‍ഥന

പ്രിയ സഹോദരാ,  ക്ഷേമം നേരുന്നു...
തൃശൂർ ജില്ലയിലെ കടലോര പ്രദേശങ്ങളില്‍ ഒരു പ്രമുഖ സ്ഥാനമുണ്ട് ചാവക്കടിന്‌. കടലും കായലും കണ്ടല്‍‌കാടും ചേര്‍‌ന്നൊരുക്കിയ ഒരു സാംസ്‌കാരിക ഭൂമികയിൽ അടുത്ത കാലത്തായി ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായത് സ്‌കൂൾ തലം വരെ മാത്രമാണ്. എന്നാൽ കോളേജ് തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന ചിന്തക്ക് മുളപൊട്ടി തുടങ്ങിയിട്ട്‌ അധികമായിട്ടില്ല.ദൈവാനുഗ്രഹത്താല്‍ ഒരു ഉന്നത കലാലയത്തിന്‌ ചാവക്കാട്‌ ഇപ്പോള്‍ ഗര്‍‌ഭം ധരിച്ചിരിക്കുന്നു.ഭ്രൂണാവസ്ഥയിലുള്ള ആ കുഞ്ഞ്‌ നല്ല ലക്ഷണമൊത്തതും ആരോഗ്യമുള്ളതുമാകണം.വളര്‍ന്നു വലുതാകണം.സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും നില നിര്‍ത്തി ഒരു നാടിന്റെ വെളിച്ചം കാത്തു സൂക്ഷിക്കണം.

ചാവക്കാട്‌ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഈ വിഷയത്തില്‍ ചില കാല്‍‌ വെപ്പുകള്‍ നടത്തിയിരിക്കുന്നു.നാടിന്റെ പുരോഗതിയില്‍ വഴിത്തിരിവാകാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബീജാവാപത്തില്‍ ക്രിയാത്മകമായ ചര്‍‌ച്ച ആവശ്യമാഅണല്ലൊ ?.ട്രസ്റ്റിന്റെ ഒരു അം‌ഗവും സജീവ പ്രവര്‍ത്തകനുമായ എ.വി.ഹം‌സ മാസ്‌റ്റര്‍ ഇപ്പോള്‍ ദോഹയിലുണ്ട്‌.അദ്ധേഹത്തിന്റെ സാന്നിധ്യത്തില്‍ .................................... വെച്ച് ഏപ്രില്‍ 14 ന്‌ വ്യാഴം രാത്രി 8 മണിക്ക്‌ ഒരു ഒത്തു ചേരല്‍ നടത്താന്‍ തിരുമാനിച്ചിരിക്കുന്നു..അതിലേയ്‌ക്ക്‌ താങ്കളെ സാദരം ക്ഷണിക്കുന്നു.

സം‌ഘാടക കമിറ്റിയ്‌ക്ക്‌ വേണ്ടി.
കെ.വി നൂറുദ്ധീന്‍      55852890
റഫീക്ക്‌ തങ്ങള്‍       55401736
അഡ്വ.മുഈനുദ്ധീന്‍ 33686682