Site under construction

Friday, April 1, 2016

കൂട്ടുങ്ങൽ

ചാവക്കാടിന് 'കൂട്ടുങ്ങൽ' എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു 'കൂട്ടുങ്ങൽ' ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗൾഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇന്ന് ചാവക്കാടിന്റെ ഗൾഫ് പ്രതാപത്തിന് മങ്ങലേറ്റിട്ടുണ്ട്.ഇവിടത്തെ ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു.

ഏറ്റവും ഒടുവിലത്തെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് ചാവക്കാട്ടെ ജനസംഘ്യ 38,138 ആണ്. ഇതിൽ 46% പുരുഷന്മാരും 54% സ്ത്രീകളുമാണ്. ചാവക്കാട്ടിലെ ശരാശരി സാക്ഷരതാ നിലവാരം 81% ആണ്. ദേശീയ സാക്ഷരതാ നിലവാരമായ 59.5%-നെക്കാൾ ഇത് കൂടുതലാണ്. പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 83%-ഉം സ്ത്രീകളിൽ 79%-ഉം ആണ്. ജനസംഖ്യയുടെ 11% 6 വയസ്സിനു താഴെയുള്ള കുട്ടികൾ ആണ്.